കടൽ മണൽ ഖനനം അനുവദിക്കില്ല

Wednesday 16 April 2025 12:55 AM IST

ചേർത്തല: കടൽ മണൽ ഖനനത്തിലൂടെ തീരദേശ ജനതയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് ജനതയുടെ ജീവിതം സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് പറഞ്ഞു.ചേർത്തല നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേർത്തല ബ്ലോക്ക് പ്രസിഡന്റ് കെ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ്നയിക്കുന്ന തീരദേശ യാത്രക്ക് 27ന് അർത്തുങ്കലിൽ വരവേൽപ്പ് നൽകാൻ തീരുമാനിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ,അഡ്വ.സി.കെ.ഷാജിമോഹൻ,ടി. എസ്.രഘുവരൻ,ടി.സുബ്രഹ്മണ്യദാസ്,കെ.ആർ.രാജേന്ദ്രപ്രസാദ്, ജയലക്ഷ്മി അനിൽകുമാർ,ആർ.ശശിധരൻ,ജോണി തച്ചാറ,സി.വി.തോമസ്,സി.ഡി.ശങ്കർ, സജി കുര്യാക്കോസ്,ടി .എച്ച്.സലാം,വി.എൻ അജയൻ,ജെയിംസ് ചിങ്കുതറ എന്നിവർസംസാരിച്ചു.