ലഹരിവിരുദ്ധ പ്രചാരണ യോഗം
Wednesday 16 April 2025 1:55 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് എൻ.എസ്.എസ്. കരയോഗത്തിൽ ലഹരിവിരുദ്ധ പ്രചാരണ യോഗം നടന്നു. എക്‌സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് പി. സോമശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ എൽ.ആർ. രശ്മി ആശംസ പ്രസംഗം നടത്തി. കരയോഗം സെക്രട്ടറി വി.കെ.ഗിരിധരഗോപൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബി.കൃഷ്ണൻനായർ നന്ദിയും പറഞ്ഞു.