ഭാര്യയെ പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Wednesday 16 April 2025 1:47 AM IST

മലയിൻകീഴ്: പിണങ്ങിക്കഴിയുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും, ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം പരവൂർ പൂതംകുളം, ലക്ഷം വീട് കോളനിയിൽ രജിൻകുമാറാണ്(26) മാറനല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റാംഗ്രാം വഴി പരിചയപ്പെട്ട കണ്ടല സ്വദേശിനിയെ രണ്ട് വർഷം മുമ്പാണ് പ്രതി വിവാഹം കഴിച്ചത്. രജിൻകുമാർ ലഹരി ഉപയോഗിക്കുയും മർദ്ദിക്കുന്നെന്നും ആരോപിച്ച് യുവതി കണ്ടലയിലുള്ള വീട്ടിൽ മാതാപിതക്കളോടൊപ്പമാണ് കഴിഞ്ഞ ആറ് മാസമായി കഴിയുന്നത്.കുടുംബ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ട്. കണ്ടലയിലെ വീട്ടിലെത്തിയ രജിൻകുമാർ ഇവരുടെ കുഞ്ഞിനെ മുറിയിൽ പൂട്ടിയിട്ടശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ മാറനല്ലൂർ പൊലീസ് കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.