ഡോ.അംബേദ്കർ ജയന്തി ഉദ്ഘാടനം
Wednesday 16 April 2025 1:01 AM IST
തൃശൂർ: അംബേദ്കറുടെ സമത്വം എന്ന ആശയത്തോട് ചേർന്ന് നിന്നത് കോൺഗ്രസ് മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു. ജില്ലാ ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.അംബേദ്കർ ജയന്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് ഐത്താടൻ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബൈജു മുഖ്യപ്രഭാഷണം നടത്തി. കെ.വി.ദാസൻ, സിജോ കടവിൽ, ഉസ്മാൻ ഖാൻ, സുനിൽ ലാലൂർ, സിജു പാവറട്ടി,വാസു കോട്ടോൽ, എം.കെ.രാജേഷ് കുമാർ, അപ്പു ആളൂർ, പി.വി.രാജു, എ.എസ്.വാസു, രമണി വാസുദേവ് തുടങ്ങിയവർ പ്രസംഗിച്ചു.