ജില്ലാ പഞ്ചായത്തിന് ഐ.എസ്.ഒ പദവി

Wednesday 16 April 2025 1:02 AM IST
ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജെ. മുഹമ്മദ് ഷാഫിക്ക് കൈമാറുന്നു.

തൃശൂർ: ജില്ലാ പഞ്ചായത്തിന് സമ്പൂർണ ഗുണമേന്മാ പരിപാലനത്തിനുള്ള ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ കീഴിൽ ഗുണമേന്മാ നയവും ഗുണമേന്മാ ലക്ഷ്യങ്ങളും രൂപീകരിച്ച് ഒരു വർഷത്തോളം നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ പഞ്ചായത്ത് ഐ.എസ്.ഒ നേടിയതായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജെ. മുഹമ്മദ് ഷാഫിക്ക് സർട്ടിഫിക്കറ്റ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലത ചന്ദ്രനൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റഹീം വീട്ടിപറമ്പിൽ, മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഡേവിസ് മാസ്റ്റർ, ഫിനാൻസ് ഓഫീസർ പി. അനുരാധ ,കെ.പി മോഹൻദാസ് , പി.വൈ സജിത എന്നിവരും പങ്കെടുത്തു.