കളക്ടറേറ്റ് മാർച്ച് നടത്തി

Wednesday 16 April 2025 1:03 AM IST

തൃശൂർ: നെല്ല് സംഭരണ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയ്യന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. കളക്ടറുടെ മൂക്കിന് താഴെയുള്ള പുല്ലഴിയിലെ കർഷകർ ഉൾപ്പെടെ പ്രയാസം അനുഭവിക്കുമ്പോൾ കർഷകന്റെ കണ്ണീർ കാണാൻ ഇനിയെങ്കിലും അധികൃതർ തയ്യാറാകണമെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എ.പ്രസാദ്, ബൈജു വർഗീസ്, സിജോ കടവിൽ, ഫ്രാൻസീസ് ചാലിശേരി, ശ്രീലാൽ ശ്രീധർ, കെ.സുമേഷ്, എ.കെ.ആനന്ദൻ, രാജു കുരിയാക്കോസ്, രാമചന്ദ്രൻ പുതൂർക്കര, സാജൻ സി. ജോർജ്ജ്, ആന്റണി ചിറമ്മൽ തുടങ്ങിയവർ പങ്കെടുത്തു.