സ്ക്രിപ്റ്റ് കൈമാറി
Thursday 17 April 2025 1:56 AM IST
കല്ലമ്പലം: പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് കല്ലമ്പലം വെയിം ഫിലിം സൊസൈറ്റിയുടെ പ്രഥമ സംരംഭമായ എം.കെ. വിജയ് സംവിധാനം ചെയ്യുന്ന "തുട്ട് " എന്ന സിനിമയുടെ തിരക്കഥാരചന പൂർണമായി. തിരക്കഥാകൃത്ത് പ്രതാപ് വാസുദേവ് കഴിഞ്ഞ ദിവസം സൊസൈറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സ്ക്രിപ്റ്റ് സൊസൈറ്റിക്ക് കൈമാറി. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി പൂർത്തീകരിക്കും. ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നതും പ്രതാപ് വാസുദേവാണ്. പ്രൊഡക്ഷൻ മാനേജർ ജെയിംസ് കണ്ണൂർ. ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റ് എം. ഹരിദാസ്,സെക്രട്ടറി സുനിത,ട്രഷറർ അഭിലാഷ്,വൈസ് പ്രസിഡന്റ് ഷൈൻ.എ,മൊഴി പബ്ലിക്കേഷൻസ് എക്സിക്യൂട്ടീവ് അംഗവും പ്രശസ്ത കവിയുമായ ഷൈൻ ബാബു പിച്ചകശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.