വിഷു കൈനീട്ടമായി ലാപ്ടോപ്

Thursday 17 April 2025 1:02 AM IST

കല്ലമ്പലം: വിദ്യയ്ക്ക് വിഷു കൈനീട്ടമായി ലാപ്ടോപ് വീട്ടിലെത്തി.ചാത്തൻപാറ ചുള്ളിയിൽക്കോണത്ത് ദിലികുമാറിന്റെ മകൾ വിദ്യയ്ക്കാണ് പഠനാവശ്യത്തിനായി സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെ വാങ്ങി നൽകിയ ലാപ്ടോപ് ഒ.എസ് അംബിക എം.എൽ.എ വിഷുദിനത്തിൽ വീട്ടിലെത്തി കൈമാറിയത്.സി.പി.എം ചാത്തൻപാറ ബ്രാഞ്ച് സെക്രട്ടറി കെ.എസ് ജീൻ, ജഹാൻഗീർഖാൻ, ഡി.ആർ വിനുരാജ് തുടങ്ങിയവർ പങ്കെടുത്തു.