ആൽബം പ്രകാശനം

Thursday 17 April 2025 1:29 AM IST

കല്ലമ്പലം:നാവായിക്കുളം കിഴക്കനേല ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജി. പി. സുരേഷ്ബാബു രചിച്ച ശ്യാമഗീതം എന്ന മ്യൂസിക് ആൽബം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ പ്രകാശനം ചെയ്തു.അഡ്വ. വി. ജോയി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാവായിക്കുളത്തിന്റെ ഇതിഹാസം രചിച്ച കവി ഓരനെല്ലൂർ ബാബുവിനെയും വിവിധ രംഗങ്ങളിൽ വ്യക്തമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളെയും ആദരിച്ചു.കമൽ കിഴക്കനേല, സലിംഷ നെട്ടയം,പ്രസാദ് കിഴക്കനേല,ഉണ്ണികൃഷ്‌ണപിള്ള,രാജേന്ദ്രൻ നായർ, ഷാജി കിഴക്കനേല,തുടങ്ങിയവർ പങ്കെടുത്തു.