വലിയതുറ - കൊച്ചുതോപ്പ് കടൽഭിത്തി നിർമ്മിക്കാൻ 2 കോടി
Thursday 17 April 2025 1:27 AM IST
തിരുവനന്തപുരം: വലിയതുറ കൊച്ചുതോപ്പ് തീരപ്രദേശത്ത് കടൽഭിത്തി നിർമ്മിക്കാൻ 2കോടി രൂപ അനുവദിച്ചതായി ആന്റണിരാജു എം.എൽ.എ പറഞ്ഞു.വലിയതുറ കൊച്ചുതോപ്പിൽ ജൂസാറോഡിനും ലേനാറോഡിനും മദ്ധ്യേ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന 165 മീറ്റർ പ്രദേശത്താണ് കടൽ ഭിത്തി നിർമ്മിക്കുക. കാലവർഷത്തിന് മുൻപ് കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കി വീടുകൾ സംരക്ഷിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശം ആന്റണിരാജു എം.എൽ.എ,ജില്ലാ കളക്ടർ അനുകുമാരി,കൗൺസിലർ ഐറിൻ ദാസ്,റവന്യു,ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.