വേനൽതുമ്പി കലാജാഥ പര്യടനം ആരംഭിച്ചു

Wednesday 16 April 2025 8:52 PM IST

കാഞ്ഞങ്ങാട്: ബാലസംഘത്തിന്റെ നേതൃത്വത്തിൽ വേനൽ തുമ്പി കലാജാഥ പ്രയാണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം കൊവ്വല്‍ സ്റ്റോറിൽ ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് ജാഥ ലീഡർ കെ.പി.രേവതിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ഏരിയയിൽ പത്ത് ദിവസങ്ങളിലായി മുപ്പത് കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ഏപ്രിൽ 26ന് കാറ്റാടിയിൽ സമാപിക്കും.കാഞ്ഞങ്ങാട് ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി 27 അംഗങ്ങൾ അടങ്ങിയ സംഘമാണ് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്നത്. പ്രസിഡന്റ് തേജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് അനുരാഗ് പുല്ലൂർ, യതീഷ് വരിക്കാട്ട്, ,പി.കെ.മഞ്ജിഷ, തേജസ് , ടി.പി.രാജേഷ്, കെ.ഉഷ , എൻ.പ്രിയേഷ്, എ.ശബരീശൻ, പ്രദീപൻ മരക്കാപ്പ്, കെ.ഗീത, പി.സുശാന്ത്, കെ.ശീന, എൻ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി.ദാമോദരൻ സ്വാഗതം പറഞ്ഞു..സ്വാഗത നൃത്ത ശില്പം, സംഗീത ശില്പം,നാടകം എന്നിവ ഇതോടനുബന്ധിച്ച് അവതരിപ്പിച്ചു. .