ഗ്രാമം കൊളിഗ്സ് വെറ്ററൻസ് കായികമേള ഇന്ന് തുടങ്ങും
പയ്യന്നൂർ : ക്രിക്കറ്ററും ചലച്ചിത്ര പ്രവർത്തകനുമായിരുന്ന കെ.യു.പ്രസാദിന്റെ സ്മരണാർത്ഥം ഗ്രാമം കൊളിഗ്സ് നാല് ദിവസങ്ങളിലായി മഹാദേവ ഗ്രാമത്തിൽ സംഘടിപ്പിക്കുന്ന വെറ്ററൻസ് കായിക മേള ഇന്ന് വൈകീട്ട് നാലരക്ക് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യും.ഡിവൈ.എസ്.പി, കെ.വിനോദ് കുമാർ മുഖ്യാതിഥിയായിരിക്കും. സ്വാഗത സംഘം ചെയർമാൻ കെ.രഘു അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കണ്ണൂർ ജില്ല പോലീസ് ടീമും കെൽട്രോൺ ടീമും തമ്മിൽ സൗഹൃദ ഫുട്‌ബോൾ മത്സരം.നാളെ രാവിലെ വെറ്ററൻസ് താരങ്ങളുടെ ബാഡ്മിന്റൺ ടൂർണ്ണമെന്റും 19, 20 തിയ്യതികളിൽ ക്രിക്കറ്റ് ടൂർണ്ണമെന്റും നടക്കും. ഇരുപതിന് വൈകീട്ട് അഞ്ചരക്ക് നടക്കുന്ന സമാപന സമ്മേളനം ടി.ഐ.മധുസൂദനൻ എം.എൽ.എ ഉൽഘാടനം ചെയ്യും. ഇന്ത്യൻ വനിത ഫുട്‌ബോൾ ടീം കോച്ച് ഡോ.പി.വി.പ്രിയ മുഖ്യാതിഥിയായിരിക്കും.വാർത്താ സമ്മേളനത്തിൽ രാജു അത്തായി, കെ.വി.സുനിൽകുമാർ, വി.പി.ശരത്ചന്ദ്രൻ, സി.കെ.ദിനേശൻ സംബന്ധിച്ചു.