അഴിക്കോടൻ ക്ലബ് വാർഷികം തുടങ്ങി

Wednesday 16 April 2025 8:58 PM IST

കാഞ്ഞങ്ങാട് :രാവണീശ്വരം അഴീക്കോടൻ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ 37ാ മത് വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനവും വനിതാ പൂരക്കളിയും ഉത്തര കേരള കൈകൊട്ടികളി മത്സരവും അരങ്ങേറി. . വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനം പ്രഭാഷകൻ നാസർ കോളായി നിർവഹിച്ചു. ടി.സി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പൂരക്കളി അക്കാഡമി ചെയർമാൻ കെ. കുഞ്ഞിരാമൻ മുഖ്യാതിഥിയായി.സി.പി.എം രാവണീശ്വരം ലോക്കൽ സെക്രട്ടറി കെ.രാജേന്ദ്രൻ, മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് പി.എ.ശകുന്തള, ചിത്താരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.പവിത്രൻ , ഒ.മോഹനൻ, എം.ബാലകൃഷ്ണൻ, പി.രാധാകൃഷ്ണൻ, എം.സുനിത, പി.ഗംഗാധരൻ, പി.നാരായണൻ, എം.സുകേഷ്, വി.അരവിന്ദൻ, ഉഷ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.ശശി സ്വാഗതവും പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പൂരക്കളി പ്രദർശനവും അരങ്ങേറി.