ഹരിതകേരളം മിഷൻ ക്വിസ് മത്സരം 25ന്
Thursday 17 April 2025 12:35 AM IST
തൊടുപുഴ : അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ജൈവ വൈവിധ്യ ക്വിസ് മത്സരം നടത്തും. 25ന് ബ്ലോക്ക്തലത്തിലാണ് മത്സരം. വിജയികളാകുന്നവർക്ക് 29ന് ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. തുടർന്ന് ജില്ലാ വിജയികൾക്ക് മേയ് 16, 17, 18 തീയതികളിൽ ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി അടിമാലിയിൽ പ്രവർത്തിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിലാണ് പഠനോത്സവം നടക്കുക. കൂടുതൽ വിവരങ്ങൾക്കായി നവകേരം കർമ്മ പദ്ധതി ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ https://forms.gle/