പോസ്റ്റ്കാർഡ് ക്യാമ്പയിൻ
Thursday 17 April 2025 1:33 AM IST
ആലപ്പുഴ: സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട്, സമരം ഒത്തുതീർപ്പാക്കാനുള്ള നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് ആവര്യപ്പെട്ട് ആം ആദ്മി പാർട്ടി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയക്കുന്ന പോസ്റ്റ് കാർഡ് ക്യാമ്പയിന്റെ ഉദ്ഘാടനം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിന് സമീപം സംസ്ഥാന സംഘടനാകാര്യ സെക്രട്ടറി നവീൻജി നാദമണി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിനു ജോർജ് കരൂർ, ട്രഷറർ ഷാജഹാൻ, സംസ്ഥാന വനിതാവിംഗ് സെക്രട്ടറി ഷീബ, റെജി, സാബു ,മധു ,ജോബി എന്നിവർ സംസാരിച്ചു.