മാസ്റ്റേഴ്സ് ചെസ് പരിശീലനം

Thursday 17 April 2025 1:33 AM IST

കുട്ടനാട് :ഫാ.തോമസ് കളപ്പുരയ്ക്കലിന്റെ സ്മരണാർത്ഥം പുളിങ്കുന്ന് സെന്റ്ജോസഫ് ഹയർസെക്കന്ററി സ്ക്കൂളും, ചെസ് അസോസിയേഷൻ ആലപ്പുഴയും, പുളിങ്കുന്ന് ഡോൺസ് വൈ.എം.സി.എ ചെസ് അക്കാഡമിയും ചേർന്ന് കുട്ടികൾക്കായി നടത്തുന്ന ഇന്റർനാഷണൽമാസ്റ്റേഴ്സ് ചെസ് പരിശീലന ക്യാമ്പിന് തുടക്കം.ചെസ് അസോസിയേഷൻ ആലപ്പുഴപ്രസിഡന്റ് സുനിൽപിള്ള ഉദ്ഘാടനം ചെയ്തു.പുളിങ്കുന്ന് സെയിന്റ് സെബാസ്റ്റ്യൻസ് ആശ്രമം പ്രിയോരും സ്ക്കൂൾ മാനേജരുമായ ഫാ. ജോസുകുട്ടി ജെ.കളംഅദ്ധ്യക്ഷനായി.ഹെഡ്മാസ്റ്റർ ഫാദർ ജോച്ചൻ കുറുപ്പശ്ശേരി മുഖ്യപ്രഭാഷണം നടത്തി.ജുബിൻ ജിമ്മി, സഫൽ ഫാസിൽ, സലിം കൃഷ്ണ എന്നിവർ സംസാരിച്ചു.