നാനിയുടെ ഹിറ്റ് 3 ട്രെയ്‌ലർ
Thursday 17 April 2025 12:40 AM IST
നാനി ചിത്രം 'ഹിറ്റ് 3 ട്രെയിലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ് ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിൽ. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തിലേക്കും കഥാ പശ്‌ചാത്തലത്തിലേക്കും കൂടുതൽ വെളിച്ചം വീശുന്ന ട്രെയ്‌ലർ ആണ് റിലീസ് ചെയ്തത് . ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. മേയ് ഒന്നിന് ചിത്രം ആഗോള റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ എത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, പി.ആർ. ഒ - ശബരി.