മേനേ പ്യാർ കിയ പോസ്റ്റർ

Thursday 17 April 2025 11:39 AM IST

ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിഥൂട്ടി, അർജ്യോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫൈസൽ രചനയും സംവിധാനവും നിർവഹിക്കുന്ന 'മേനേ പ്യാർ കിയ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. മന്ദാകിനി' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രം റൊമാന്റിക് കോമഡി ത്രില്ലറാണ്.സ്റ്റാർ' എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റെഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങൾ.സംവിധായകൻ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, പി.ആർ. ഒ എ .എസ്. ദിനേശ്,ശബരി.