സംരംഭകർക്ക് വർക്ക്‌ഷോപ്പ്

Thursday 17 April 2025 10:38 PM IST

ആലപ്പുഴ: സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. 22 മുതൽ 26 വരെ കളമശ്ശേരി കീഡ് കാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ ബിസിനസ് നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട്, സെയിൽസ് ആന്റ് മാർക്കറ്റിംഗ്, ബാങ്കിങ്, ജി.എസ്.ടി. ലൈസൻസുകൾ, വിവിധ ലോൺ, സബ്സിഡി സ്‌കീമുകൾ തുടങ്ങിയ സെഷനുകളാമുള്ളത്. http://kied.info/traning-calender എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി 19ന് മുമ്പ് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ ഫീസ് അടച്ചാൽ മതി.