ചിത്രരചന മത്സരം
Thursday 17 April 2025 2:38 AM IST
ആലപ്പുഴ: 'ജീവിതമാണ് ലഹരി-വാർ എഗെന്‍സ്റ്റ് ഡ്രഗ്സ് 'ചിത്രരചന മത്സരം 25 ന് കളർകോട് വാടക്കലിൽ പ്രവർത്തിക്കുന്ന കേപ്പ് കോളേജ് ഒഫ് എൻജിയറിംഗ് ആന്റ് മാനേജ്മെന്റിൽ നടക്കും. ആലപ്പി മോട്ടോർ ഷോ ചിത്രരചന മത്സരത്തിൽ എൽ.കെ. ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വിജയികൾക്കുള്ള സമ്മാനദാനവും കോളേജിൽ നിന്ന് പ്ലെയ്സ്മെന്റ് ലഭിച്ച നൂറോളം വിദ്യാർത്ഥികൾ ക്കുള്ള ഓഫർലെറ്റർ വിതരണവും ഉച്ചക്ക് ശേഷം 2ന് എച്ച്.സലാം എം.എൽ.എ നിർവ്വഹിക്കും. മത്സരാർത്ഥികൾ രാവിലെ 10ന് കോളേജിൽ ഹാജരാകണം. ഫോൺ: 8547627347,9496141395.