എം ജിയുടെ കൈനീട്ടം ഹൃദ്യം
വിഷു ആഘോഷം ഹൃദ്യമായ അനുഭവമാക്കി, ഒത്തുചേരലിന്റെ പ്രമേയം അതിമനോഹരമായി അവതരിപ്പിച്ച ''എം ജിയുടെ കൈനീട്ടം'' എന്ന സംഗീതം ആൽബം ശ്രദ്ധേയമായി . മലയാളികളുടെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറിനൊപ്പം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ നജുമുദ്ധീൻ, നടി നീരജ ദാസ് എന്നിവരും ഗാനത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഹരി നമ്പൂതിരി, രാധിക, ബേബി അമ്പാടി, ബേബി കാശി,മുഹമ്മദ് ഫർഹാൻ,മുഹമ്മദ് ഫൈസാൻ, ഫിദ ഫാസിൻ, എമിൽ,സിസ്സി മോൾ തുടങ്ങിയവരും സാന്നിദ്ധ്യമാകുന്നു സംഗീത് ശ്രീകണ്ഠൻ ആണ് തിരക്കഥ,സംവിധാനം . തിയേറ്റർ സ്റ്റോറിസിന്റെ ബാനറിൽ നിർമ്മിച്ച ഗാനത്തിന് സംഗീതസംവിധായകൻ ശ്യാം പ്രസദിന്റെ സംഗീതം തന്നെയാണ് പ്രധാന ആകർഷണം. ഒപ്പം അഡ്വ . അനിൽകുമാറിന്റെ ലളിതമായ രചനയും. ഛായാഗ്രഹണം : ബിമൽ കുമാർ,ക്രിയേറ്റീവ് ഹെഡ്: സതീഷ് തൻവി, എഡിറ്റർ: അരവിന്ദ് വാസുദേവ്,അസോ. ഡയറക്ടർ: അഖിൽ രാജ്, ആർട്ട്: ശ്യാം ലീല, മേക്കപ്പ്: മിഥുൻ, അനു, ഡിജിറ്റൽ മാർക്കറ്റിംഗ്: മാറ്റിനി പ്രൈം,