തകഴിയുടെ കഥ ചർച്ച ചെയ്തു
Thursday 17 April 2025 1:44 AM IST
അമ്പലപ്പുഴ : തകഴി സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരു കൃതി പല വായന എന്ന കഥാചർച്ചയിൽ തകഴിയുടെ കൃഷിക്കാരൻ ചർച്ച ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് കൃഷിക്കാരൻ കഥ അവതരിപ്പിച്ചു. കേരള സബർമതി സാംസ്ക്കാരിക വേദി ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം അദ്ധ്യക്ഷനായി.പ്രൊഫ.എൻ.ഗോപിനാഥപിള്ള,ജോസഫ് മാരാരിക്കുളം, കെ.ആർ.കുറുപ്പ് മാരാരിക്കുളം,എലിസബത്ത് സാമുവൽ,ഗോപാലകൃഷ്ണൻ പൂപ്പള്ളിക്കാവ്,എസ്.എൽ.പുരം സലിം, ഗൗതമൻ തുറവൂർ, ലീല രാമചന്ദ്രൻ, കലവൂർ വിജയൻ, ആശാ കൃഷ്ണാലയം, വിജയൻ തൈവച്ചിടം, ചമ്പക്കുളം ബേബി തുടങ്ങിയവർ സംസാരിച്ചു.