അഴിമതി അന്വേഷിക്കണം

Thursday 17 April 2025 12:44 AM IST

അമ്പലപ്പുഴ: കാക്കാഴം - നീർക്കുന്നം സഹകരണസംഘത്തിൽ നടന്ന ഗുരുതരമായ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ആരോപണ വിധേയയായ താൽക്കാലിക ജീവനക്കാരിയെ സംരക്ഷിക്കുകയും സ്ഥിരനിയമനത്തിന് ശുപാർശ ചെയ്യുകയും ചെയ്ത സഹകരണസംഘം ഭരണസമിതിയെ പിരിച്ചുവിടണമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എ .ഹാമിദ് ആവശ്യപ്പെട്ടു. ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയും,കാക്കാഴം - നീർക്കുന്നം സർവീസ് സഹകരണ സംഘവുമടക്കം സി.പി.എം ഭരിക്കുന്ന മുഴുവൻ സഹകരണ പ്രസ്ഥാനങ്ങളിലും അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.