വാക്ക് ഇൻ ഇന്റർവ്യു
Thursday 17 April 2025 2:44 AM IST
ആലപ്പുഴ: നഗരസഭയുടെ കീഴിലെ ശാന്തിമന്ദിരത്തിലെ കെയർ ടേക്കറുടെ ഒഴിവിലേക്ക് 25 ന് രാവിലെ പത്ത് മണിക്ക് നഗരസഭാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം - 1. യോഗ്യത - ആലപ്പുഴ നഗരസഭാ നിവാസിയായിരിക്കണം, വയോജന പരിചരണ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. എൻ.യു.എൽ.എം പദ്ധതിയിൽ ആലപ്പുഴ നഗരസഭാ ട്രെയിനിംഗ് നൽകിയ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് പൂർത്തിയാക്കിയവരോ, എ.എൻ.എം കോഴ്സ് പൂർത്തിയാക്കിയവരോ ആയവർക്ക് മുൻഗണന. 2025 ജനുവരി 1ന് 45 വയസ്സ് പൂർത്തിയായവരാകരുത്.