ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തണമെന്ന്
Thursday 17 April 2025 1:11 AM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് ടെസ്റ്റ് ആർ.ടി.ഒ നിശ്ചയിച്ച ഗ്രൗണ്ടിൽ നടത്തണമെന്ന് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകളിൽ പഠിക്കുന്നവരെയും ആർ.ടി.ഒ നിശ്ചയിക്കുന്ന ഗ്രൗണ്ടുകളിൽ ടെസ്റ്റ് നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ബിജു മാധവൻ,സെക്രട്ടറി സി.എസ്.ദാസാ ബിജു എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.