കെ.പി.എസ്.ടി.എ രാപ്പകൽ സമരം
Thursday 17 April 2025 12:27 AM IST
തൃശൂർ: ഭിന്നശേഷി സംവരണ നിയമത്തിന്റെ പേരിൽ കേരളത്തിലെ എയ്ഡഡ് സ്‌കൂളിലെ 16,000 അദ്ധ്യാപകരുടെ നിയമനങ്ങൾ സർക്കാർ തടഞ്ഞിരിക്കുന്നത് ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ. കെ.പി.എസ്.ടി.എ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് പി.സി.ശ്രീപത്മനാഭൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത് സ്വാഗതവും കെ.ഇ.അജി നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി. റെയ്ജു പോൾ, കെ.ജെ.ജോബി, ജെസ്‌ലിൻ ജോർജ്, സൈജു കൊളേങ്ങാടൻ, ടി.ദിലീപ് കുമാർ, ജെമി ജോസ്, ഡെന്നി മാത്യു, സമ്പത്ത്, ഹരീഷ്, കെ.ജെ.സെബി എന്നിവർ നേതൃത്വം നൽകി.