'ഡാവിഞ്ചി പൊരുൾ' കഥകളി

Thursday 17 April 2025 12:27 AM IST

തൃശൂർ: ലിയനാർഡോ ഡാവിഞ്ചി വരച്ച ഡാവിഞ്ചി കോഡിന് പുതുവ്യാഖ്യാനം നൽകി ഫ്രാൻസിസ് കോടങ്കണ്ടത്ത് രചിച്ച ചിത്രപരമ്പര 'ഡീ കോഡിംഗ് ഡാവിഞ്ചി' കഥകളി ആവിഷ്‌കാരമാകുന്നു. ആട്ടക്കഥാകാരിയും കവയത്രിയുമായ വെണ്മണി രാധാമാധവൻ ആട്ടക്കഥയെഴുതി ദില്ലി സ്‌കൂൾ ഒഫ് കഥകളി ഡയറക്ടർ സദനം ബാലകൃഷ്ണൻ ചിട്ടപ്പെടുത്തിയ 'ഡാവിഞ്ചി പൊരുൾ' കഥകളിയുടെ ഒരു വർഷം നീളുന്ന പരിശീലനം ആരംഭിച്ചു. അടുത്ത വർഷം പെസഹാ വ്യാഴത്തിനാണ് ആദ്യ അവതരണം. സദനം ബാലകൃഷ്ണൻ ഡാവിഞ്ചിയായി വേഷമിടുന്ന കഥകളിയുടെ സഹസംവിധാനം കലാമണ്ഡലം സാജനാണ്. അദ്ദേഹം യൂദാസായി വേഷമിടും. വാർത്താസമ്മേളനത്തിൽ ഫ്രാൻസിസ് കോടങ്കണ്ടത്ത്, ജോയി കാച്ചപ്പിള്ളി, ജോസ് വാഴപ്പിള്ളി, കലാമണ്ഡലം സാജൻ, ഒ.ജെ.ജോസ് എന്നിവരും പങ്കെടുത്തു.