തീർത്ഥകേന്ദ്രത്തിൽ ഊട്ടിന് സമാപനം

Thursday 17 April 2025 12:29 AM IST

പാവറട്ടി: പാവറട്ടി സെന്റ് ജോസഫ്‌സ് തീർത്ഥകേന്ദ്രത്തിൽ നോമ്പുകാല ബുധനാഴ്ച ഊട്ടിന് സമാപനമായി. ബുധനാഴ്ച ആചരണത്തിനും നേർച്ച ഊട്ടിനും പതിനായിരങ്ങളാണ് പങ്കെടുത്തത്. നേർച്ച ഊട്ടിന്റെ വെഞ്ചിരിപ്പ് കർമ്മം റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി നിർവഹിച്ചു. പാട്ടു കുർബാനയ്ക്ക് ഫാ. തോമസ് ഊക്കൻ മുഖ്യകാർമികത്വം വഹിച്ചു. കുട്ടികൾക്ക് ചോറൂണ്, ലില്ലിപ്പൂവ് സമർപ്പണം, അടിമ ഇരുത്തൽ എന്നിവ നടന്നു. സഹ വികാരിമാരായ ഫാ. ഗോഡ്‌വിൻ കിഴക്കൂടൻ, ഫാ. ലിവിൻ കുരുതുകുളങ്ങര കൂള, ട്രസ്റ്റിമാരായ ഒ.ജെ.ഷാജൻ, പിയൂസ് പുലിക്കോട്ടിൽ, കെ.ജെ.വിൻസെന്റ്, വിത്സൻ നീലങ്കാവിൽ, ഊട്ട് കമ്മിറ്റി കൺവീനർ ഡേവിസ് തെക്കേക്കര തുടങ്ങിയവർ നേതൃത്വം നൽകി.