റോഡ് ഉദ്ഘാടനം ചെയ്തു
Thursday 17 April 2025 1:06 AM IST
ചങ്ങനാശേരി:വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പുല്ലുകാട്ടിച്ചിറ അംഗൻവാടി എസ്.എച്ച് നഗർ റോഡിന്റെ ഉദ്ഘാടനം നടന്നു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ജസ്റ്റിൻ പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ചെത്തിപ്പുഴ തിരുഹൃദയ പള്ളിയുടെ വികാരി ഫാ.തോമസ് കല്ലുകളും മുഖ്യപ്രഭാഷണം നടത്തി. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനു മൂലയിൽ, ജോണിച്ചൻ കൈലാത്ത്, തോമസുകുട്ടി പുത്തൻപുരയിൽ, ബാബു മറ്റപ്പറമ്പിൽ, ഷിബു ഫെർണാണ്ടസ്, ജോജോ പുല്ലുകാട്ട്, ഷെറിൻ ഓലത്താവേലിൽ എന്നിവർ പങ്കെടുത്തു.