കാറിന്റെ ഗ്ലാസ് തകർത്ത  മോഷ്‌ടാവ് അറസ്റ്റിൽ 

Thursday 17 April 2025 1:35 AM IST

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന് സമീപം രാത്രി പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകർത്ത് മോഷണത്തിന് ശ്രമിച്ചയാൾ പിടിയിൽ. ഈരാറ്റുപേട്ട നടക്കൽ കാരക്കാട് അമ്പഴത്തിനാൽ ബാദുഷയെയാണ് (37) അറസ്റ്റ് ചെയ്തത്. 14ന് പുലർച്ചെയാണ് സംഭവം. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി റോഡിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന മാതാക്കൽ പുതുപ്പറമ്പിൽ വീട്ടിൽ യാസർ ഖാന്റെ കാറിന്റെ പിന്നിലെ കോർണർ ഗ്ലാസ് തകർത്തായിരുന്നു മോഷണ ശ്രമം. യാസർ ഖാൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാളെ റിമാൻഡ് ചെയ്തു.