ലഹരി വിരുദ്ധ സന്ദേശയാത്ര
Friday 18 April 2025 1:28 AM IST
കറുകച്ചാൽ : അംബേദ്കർ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശയാത്ര നടത്തി. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ പ്രശോഭ് ഉദ്ഘാടനം ചെയ്തു. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ മുഖ്യപ്രഭാഷണം നടത്തി. അംബേദ്കർ സാംസ്‌കാരിക സമിതി ചെയർമാൻ വി.ആർ രാജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിജുകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലൻ നായർ, കറുകച്ചാൽ പൊലീസ് സബ് ഇൻസ്‌പെക്ടർ വി.എസ് അരുൺ എന്നിവർ പങ്കെടുത്തു. ഫ്ലാഷ് മോബ് ഉൾപ്പെടെ അരങ്ങേറി.