എം.എ.ബേബിയ്ക്ക് നാളെ സ്വീകരണം

Friday 18 April 2025 12:41 AM IST

വൈക്കം: സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് നാളെ വൈക്കത്ത് സ്വീകരണം നൽകും. സി.പി.എം വൈക്കം ഏരിയ കമ്മറ്റി ഓഫീസായ തെക്കേനടയിലെ പി.കൃഷ്ണപിള്ള സ്മാരകത്തിൽ രാവിലെ 10 ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.പി.കെ.ഹരികുമാർ പൊന്നാട അണിയിച്ച് സ്വീകരിക്കും. സി.പി.എമ്മിന്റെ അമരക്കാരനായി ചുമതല ഏറ്റശേഷം ആദ്യമായി വൈക്കത്ത് എത്തുന്ന എം.എ.ബേബിയെ സ്വീകരിക്കാൻ വനിതകളും യുവാക്കളും വിദ്യാർത്ഥികളും ഇതരവിഭാഗത്തിൽപ്പെട്ട തൊഴിലാളികളുമടക്കം നൂറുകണക്കിന് ആളുകൾ എത്തിച്ചേരുമെന്ന് ഏരിയാ സെക്രട്ടറി പി.ശശിധരൻ പറഞ്ഞു.