സ്വാഗതസംഘം രൂപീകരിച്ചു
Friday 18 April 2025 12:46 AM IST
പൊൻകുന്നം : ബാലസംഘം വാഴൂർ ഏരിയ കമ്മിറ്റിയുടെ വേനൽതുമ്പി കലാ ജാഥയുടെ ഭാഗമായുള്ള സ്വാഗതസംഘരൂപീകരണം സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ ഉദ്ഘാടനം ചെയ്തു. ഏരിയ ജോ. സെക്രട്ടറി കാർത്തിക പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ, എസ്.അനിൽ, കെ.കെ.സന്തോഷ്, പി.ജി.അശ്വിൻ, വി.ഡി. റെജികുമാർ എന്നിവർ സംസാരിച്ചു. അഡ്വ.ഗിരീഷ്.എസ്.നായർ ,വി.ജി.ലാൽ (രക്ഷാധികാരികൾ), ടി.എസ്. ശ്രീജിത്ത് (ചെയർമാൻ), കെ.കെ.സന്തോഷ് (കൺവീനർ) എന്നിവർ ഭാരവാഹികളായുള്ള 51 അംഗ ജനറൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.