കുടുംബസംഗമവും വാർഷികവും
Friday 18 April 2025 12:48 AM IST
വൈക്കം : എസ്.എൻ.ഡി.പി യോഗം ഉല്ലല 117ാം നമ്പർ ശാഖയുടെ കീഴിലുളള ടി.കെ. മാധവൻ മെമ്മോറിയൽ കുടുംബ യൂണിറ്റിന്റെ വാർഷികവും, കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ചെയർമാൻ എ.എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറി സി.എസ്. ആഷ, കൺവീനർ സരിത പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഇടയാഴം ഹെൽത്ത് സെന്ററിലെ ഡോ. ഷാഹുൽ ആരോഗ്യ ബോധവത്കരണം നടത്തി. ലതിക ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കുടുംബാംങ്ങൾ ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.