പാലിയേറ്റീവ് ഉപകരണ വിതരണോദ്ഘാടനം
Friday 18 April 2025 12:27 AM IST
പൈക : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ സെക്കൻഡറി പാലിയേറ്റീവ് കെയറിനായി വാങ്ങിയ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബെറ്റി റോയി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രേമ ബിജു, മറിയാമ്മ എബ്രഹാം, സിനി ജോയി, ഡോ.ജെയ്സി എം.കട്ടപ്പുറം, സാജൻ തൊടുക, ടോമി കപ്പിലുമാക്കൽ, മാത്തുക്കുട്ടി സെബാസ്റ്റ്യൻ, തോമാച്ചൻ പാലക്കുടി, ബാബു വടക്കേമംഗലത്ത് എന്നിവർ സംസാരിച്ചു. ആശുപത്രി വികസനത്തിന് സ്ഥലം നൽകിയ സിബി കുരുവിനാക്കന്നേൽ, ഉപകരണങ്ങൾ നൽകിയ റോജി പടിഞ്ഞാറെമുറിയിൽ എന്നിവരെ ആദരിച്ചു.