തിരുവത്താഴ സ്മരണയിൽ പെസഹാചരണം
Friday 18 April 2025 12:39 AM IST
കോട്ടയം: തിരുവത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ ആചരിച്ചു. യേശു ക്രിസ്തു ശിഷ്യന്മാരുടെ കാൽകഴുകി എളിമയുടെ മാർഗം പഠിപ്പിച്ചതിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയുമുണ്ടായിരുന്നു. ദേവാലയങ്ങളിലും വീടുകളിലും അപ്പം മുറിക്കൽ ശുശ്രൂഷയും നടന്നു. പീഡാനുഭവ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി ആചരിക്കും. ഒരു പകൽ മുഴുവൻ നീളുന്ന തിരുകർമ്മങ്ങളാണുണ്ടാകുക. വിവിധ ദേവാലയങ്ങളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർത്ഥനകളും നടക്കും. ആത്മീയ ദിനങ്ങളിലൂടെ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധാചാരണം പൂർത്തിയാകും. ഇതോടെ അമ്പത് നോമ്പിനും സമാപനമാകും.