ജീവചരിത്ര അക്കാഡമി അവാർഡ് സമർപ്പിച്ചു
Friday 18 April 2025 1:46 AM IST
തിരുവനന്തപുരം:ജീവചരിത്ര അക്കാഡമിയുടെ അവാർഡിന് അർഹനായ ഡോ.കെ.മഹേശ്വരൻനായരെ അക്കാഡമി പ്രസിഡന്റ് ഡോ.നടുവട്ടം ഗോപാലകൃഷ്‌ണൻ ഫലകവും പ്രശസ്തിപത്രവും നൽകി ആദരിച്ചു. പ്രൊഫ.എൻ.കൃഷ്‌ണപിള്ള ഫൗണ്ടേഷൻ ഹാളിൽ കൂടിയ സമ്മേളനം ഡോ.കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.ഡോ.സാബു കോട്ടുക്കൽ,പ്രൊഫ.എം.ചന്ദ്രബാബു,തിരുമല ശിവൻകുട്ടി,അഡ്വ.എസ്.കെ.സുരേഷ്,ജി.ഹരി എന്നിവർ സംസാരിച്ചു.കല്ലയം മോഹനന്റെ അദ്ധ്യക്ഷതിൽ കൂടിയ കവിയരങ്ങ് മല്ലിക വേണുകുമാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റായി ഡോ.നടുവട്ടം ഗോപാലകൃഷ്ണണനെയും വൈസ് പ്രസിഡന്റായി ജി.ഹരിയെയും സെക്രട്ടറിയായി എസ്.കെ.സുരേഷിനെയും ജോയിന്റ് സെക്രട്ടറിയായി അനിൽ നെടുങ്ങോടിനെയും ട്രഷററായി തിരുമല ശിവൻകുട്ടിയെയും തിരഞ്ഞെടുത്തു.