ബാങ്കുകൾക്ക് അവകാശമില്ല
Friday 18 April 2025 1:55 AM IST
കോട്ടയം : വായ്പയെടുക്കുമ്പോൾ ഈടായി നല്കുന്ന കൃഷിഭൂമി ബാങ്കുകൾക്ക് ബലമായി ഏറ്റെടുക്കാനോ, ജപ്തിചെയ്യാനോ, വിൽക്കാനോ അവകാശമില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്. കോടതിയിൽ കേസ് ഫയൽ ചെയ്ത് മേൽ നടപടികൾ സ്വീകരിക്കുന്നതിനപ്പുറം "സർഫാസി" നിയമപ്രകാരം സ്ഥലം ഏറ്റെടുക്കാനും വിൽക്കാനും അവകാശമുണ്ടെന്ന ധാരണയിലാണ് പല ബാങ്കുകളും ചെയ്യുന്നത്. ഈടു വച്ച 'കൃഷിഭൂമി' ക്കെതിരായി ജപ്തിക്കോ, വിൽപ്പനയ്ക്കോ, ബാങ്കുകൾ തയ്യാറായാൽ കടക്കാർക്ക് കേസ് കൊടുക്കാനും അതു തടയാനും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.