വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി,​ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

Thursday 17 April 2025 8:22 PM IST

തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിനാണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഇയാളുടെ കൂടെ താമസിക്കുന്നവരും അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കമലേശ്വരത്ത് വീടിന്റെ ടെറസിൽ കഞ്ചാവ് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മൂന്ന് പേരാണ് ഈ വീട്ടിൽ താമസിക്കുന്നത്. എന്നാൽ താൻ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിൻ എക്‌സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.