മമ്മൂട്ടിയുടെ നായികയായി രജിഷ വിജയൻ, കളങ്കാവൽ സിനിമയിൽ 21 നായികമാർ

Friday 18 April 2025 6:50 AM IST

​മ​മ്മൂ​ട്ടി​യെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​ക​ള​ങ്കാ​വ​ൽ​'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ ​ര​ജി​ഷ​ ​വി​ജ​യ​ൻ,​ ​ഗാ​യ​ത്രി​ ​അ​രു​ൺ​ ​​ ​ഉ​ൾ​പ്പെ​ടെ 21 ​നാ​യി​ക​മാ​ർ.​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ ​ര​ജി​ഷ​ ​വി​ജ​യ​ൻ​ ​എ​ത്തു​ന്ന​ത് ​ആ​ദ്യ​മാ​ണ് .​ ​എ​ന്നാ​ൽ​ ​'​വ​ൺ​'​ ​സി​നി​മ​യി​ൽ​ ​മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​ഗാ​യ​ത്രി​ ​അ​രു​ൺ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനുമാണ്. ​ മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഏ​ഴാ​മ​ത്തെ​ ​ചി​ത്ര​ം കൂടിയാണ് .​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യ​ ​'​കു​റു​പ്പ് ​'​ ​സി​നി​മ​യു​ടെ​ ​എ​ഴു​ത്തു​കാ​ര​നാ​ണ് ​ജി​തി​ൻ​ ​കെ.​ ​ജോ​സ്.​ജി​ഷ്ണു​ ​ശ്രീ​കു​മാ​ർ,​ ​ജി​തി​ൻ​ ​കെ,​ ​ജോ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.ഫൈ​സ​ൽ​ ​അ​ലി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.ക​ള​ങ്കാ​വ​ൽ​ ​ആ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​അ​ടു​ത്ത​ ​റി​ലീ​സ്.അ​തേ​സ​മ​യം​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​ ​എ​റ​ണാ​കു​ള​ത്ത് ​ ​പു​രോ​ഗ​മി​ക്കു​ന്നു. ​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ഉ​ട​ൻ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ന​യ​ൻ​താ​ര​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യു​ണ്ട്.​ ​മ​ല​യാ​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​ചി​ത്ര​മാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ അ​മ​ൽ​ ​നീ​ര​ദ്,​ ​നി​തീ​ഷ് ​സ​ഹ​ദേ​വ്. ആനന്ദ് ഏകർഷി ​എ​ന്നീ​ ​സം​വി​ധാ​യ​ക​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​മ​മ്മൂ​ട്ടി​യെ​ ​കാ​ത്തി​രി​ക്കു​ന്നു​ണ്ട്.​ ​