ടൊവിനോയുടെ നരിവേട്ട ആദ്യഗാനം , മിന്നൽവള കൈയിൽ ഇട്ട പെണ്ണഴകേ

Friday 18 April 2025 6:55 AM IST

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്ത് . പൃഥ്വിരാജാണ് ഗാനം പുറത്തുവിട്ടത് . ‘മിന്നൽവള..’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികളെഴുതിയത് കൈതപ്രമാണ്. സൂപ്പർ ഹിറ്റ് ട്രെൻഡ് സെറ്ററുകൾ ഒരുക്കിയ ജേക്സ് ബിജോയാണ് സംഗീതം. റൊമാന്റിക്‌ പശ്ചാത്തലത്തിൽ ഒരുക്കിയ നരംഗത്തിൽ ടൊവിനോ തോമസും പ്രിയംവദ കൃഷ്ണനുമാണ്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ആലാപനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം പൊളിറ്റിക്കൽ ഡ്രാമയാണ്. ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരാണ് മറ്റ് താരങ്ങൾ. രചന അബിൻ ജോസഫ്,​ ഛായാഗ്രഹണം- വിജയ്,എഡിറ്റർ- ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ .എം ബാദുഷ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

പി. ആർ . ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ,