'ദുഷ്കരമായ യാത്രയിലായിരുന്നു ' നസ്രിയയ്ക്ക് എന്തുപറ്റിയെന്ന് ആരാധകർ

Friday 18 April 2025 6:56 AM IST

സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും സിനിമകളിൽനിന്നും വിട്ടു നിന്നതിന് വിശദീകരണവുമായി നടി നസ്രിയ നസിം. ദുഷ്കരമായ യാത്രയിലായിരുന്നുവെന്നും സുഖം പ്രാപിച്ചു വരുന്നുവെന്നും നസ്രിയ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ''കഴിഞ്ഞ കുറച്ചു കാലമായി എന്റെ അസാന്നിദ്ധ്യം നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നതുപോലെ സജീവമായൊരു സംഘടനയിലെ അംഗമാണ് ഞാനും. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ വ്യ ക്തിപരവും വൈകാരികവും ദുഷ്കരവുമായ ചില വെല്ലുവിളികളും പ്രയാസങ്ങളും കാരണം എനിക്ക് ഇവിടെ സജീവമാകാൻ കഴിഞ്ഞില്ല. എന്റെ 30-ാം പിറന്നാളുംപുതുവർഷവും സൂഷ്മദർശിനിയുടെ വിജയവും മറ്റു നിരവധി നിമിഷങ്ങളും ആഘോഷിക്കാൻ എനിക്ക് സാധിച്ചില്ല. ഫോൺകാളുകളോടും മെസേജുകളോടും പ്രതികരിക്കാതിരുന്നതിന് ഞാൻ സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുകയാണ്.

ഞാൻ പൂർണ്ണമായും ഒരു ഷട്ട് ഡൗൺ ചെയ്തതുമൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് മാപ്പു ചോദിക്കുന്നു. എനിക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടി എന്ന അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഈ സമയത്ത് എന്നെ മനസ്സിലാക്കി പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നു,. ഇതൊരു ദുഷ്കരമായ യാത്രയാണ്. ഞാൻ സുഖം പ്രാപിച്ചു വരുന്നതായും ഓരോ ദിവസവും മെച്ചപ്പെട്ടു വരുന്നതായും നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് പൂർണമായിട്ടും തിരിച്ച് വ രണമെങ്കിൽ കുറച്ചു സമയം കൂടി വേണം.:'' നസ്രിയയുടെ വാക്കുകൾ.