മുംബയിൽ പ്രതിഷേധിച്ച ചെന്നിത്തലയെ അറസ്റ്റുചെയ്ത് വിട്ടു
Friday 18 April 2025 1:10 AM IST
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയയെയും രാഹുലിനെയും പ്രതികളാക്കി ഇ.ഡി കുറ്റപത്രം സമർപ്പിച്ചതിന് മുംബയിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ ഉൾപ്പെടെ ബലംപ്രയോഗിച്ചു അറസ്റ്ര് ചെയ്‌തു നീക്കി. ദാദർ സ്റ്റേഷനിലേക്കാണ് മാറ്റിയത്. പിന്നീട് വിട്ടയച്ചു. അറസ്റ്റ് ചെയ്‌തു വായടപ്പിക്കാമെന്ന് കരുതേണ്ടെന്ന് ചെന്നിത്തല പ്രതികരിച്ചു. ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ചു നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിനെതിരെ തെരുവുകളിൽ പ്രതിഷേധിക്കും. ഇത്തരം ഉമ്മാക്കികൾ കൊണ്ട് കോൺഗ്രസിനെ തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണ്.