കെ.ജി.എം.ഒ.എ സ്ഥാപക ദിനാചരണം

Thursday 17 April 2025 9:20 PM IST

കാഞ്ഞങ്ങാട്:കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ 59ാം വാർഷികം കെ.ജി.എം.ഒ.എ മന്ദിരത്തിൽ സമുചിതമായി ആഘോഷിച്ചു.സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ.സുനിൽ പതാക ഉയർത്തി അസോസിയേഷൻ ദിന സന്ദേശം നൽകി. മുൻകാല സംസ്ഥാന നേതാക്കളെയും റിട്ടയർ ചെയ്യുന്ന സംസ്ഥാന സമിതി അംഗങ്ങളായ ഡോ ജമാൽ അഹമ്മദ്, ഡോ.രമേഷ് കുമാർ, ഡോ.മുഹമ്മദാലി എന്നിവരെ ആദരിക്കുകയും ചെയ്തു.വിവിധ ജില്ലകളിൽ നിന്നും 150ൽ പരം പ്രതിനിധികൾ പങ്കെടുത്തു. ഡോ.സി പി.ബിജോയ് , ഡോ.ശ്രീകാന്ത്, ഡോ.ടി.എൻ.സുരേഷ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ജോബിൻ ജോസഫ് സ്വാഗതവും നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ.ഡി.ജി. രമേഷ് നന്ദിയും പറഞ്ഞു.