നൂച്ചാട് മഖാം ഉറൂസ് 19 മുതൽ
Thursday 17 April 2025 9:28 PM IST
ഇരിട്ടി: നുച്യാട് കോടാപറമ്പ് മഖാം ഉറൂസ് നാളെ മുതൽ 25 വരെ നടക്കും. പുനർ നിർമ്മിക്കപ്പെട്ട മഖാം മസ്ജിദ് സയ്യിദ് സഫ് വാൻ തങ്ങൾ ഇന്ന് വൈകിട്ട് ഏഴിന് ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് നാലരക്ക് നുച്യാട് ഖത്തീബ് കമാലുദ്ദീൻ ഫൈസി മഖാം സിയാറത്തിന് നേതൃത്വം നൽകും.കെ.പി.ഹുസൈൻ പതാക ഉയർത്തും. രാത്രി ഏഴിന് കാന്തപുരം അബ്ദുല്ലത്തീഫ് സഖാഫിയുടെ നേതൃത്വത്തിൽ ആത്മീയ മജ്ലിസ് ആരംഭിക്കും. ഞായറാഴ്ച ഏഴിന് ആഷിക് ദാരിമിയും തിങ്കളാഴ്ച മുഹമ്മദ് ബഷീർ സഅദി നുച്യാടും ചൊവ്വാഴ്ച അൻവർ അലി ഹുദവിയും ബുധനാഴ്ച നവാസ് മന്നാനിയും മതപ്രഭാഷണം നടത്തും. 24ന് നടക്കുന്ന സലാത്ത് മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും. സമാപന ദിവസമായ 25ന് രാത്രി ഏഴിന് ഡോ.കോയ കാപ്പാടിന്റെ നേതൃത്വത്തിൽ ഇശൽ വിരുന്ന്.
.