വയോജന സംഗമം സംഘടിപ്പിച്ചു
Friday 18 April 2025 2:23 AM IST
മുഹമ്മ: ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. വയോജന കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച നടത്തിയ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. മുതിർന്ന പൗരൻ പി. ഡി. കുര്യാക്കോസും ഭാര്യ മറിയാമ്മ കുര്യാക്കോസും ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു. രഞ്ജിനി പ്രദീപ് അധ്യക്ഷയായി. ക്ലബ്ബ് രക്ഷാധികാരി കെ. എസ്. സുനിമോൻ പ്രസിഡന്റ് സി. ആർ. ഷാജി , ഫൗണ്ടർ ചേഞ്ച് മേക്കേഴ്സ് എസ്. ശിവമോഹൻ , സി. വി. വിപിൻ , എം. എ. സെലിൻ എന്നിവർ സംസാരിച്ചു. . കെ. സി. ഷിബു സ്വാഗതവും കെ. വി. ജൂഡി നന്ദിയും പറഞ്ഞു. തുടർന്ന് പുന്നപ്ര ജ്യോതികുമാറും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു.