തൊഴിലാളി കുളത്തിൽ മരിച്ചനിലയിൽ
Friday 18 April 2025 1:24 AM IST
കട്ടപ്പന: വണ്ടൻമേട് മാലിയിൽ ഏലത്തോട്ടത്തിലെ കുളത്തിൽ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. മാലി സ്വദേശി സുരേഷാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഭക്ഷണം കഴിക്കാനായി പോയ സുരേഷ് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വണ്ടൻമേട് പൊലീസ് നടപടി സ്വീകരിച്ചു.