SignIn
OBIT
Sat 17 April 2021 IDUKKI
റോസമ്മ വർക്കി
തൊമ്മൻകുത്ത്: കാരുവേലിൽ പരേതനായ ഔസേഫ് വർക്കിയുടെ ഭാര്യ റോസമ്മ വർക്കി (87) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ തൊമ്മൻകുത്ത് മണ്ണൂക്കാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ . പരേത കാക്കൂർ ഇളയിടത്ത് കുടുംബാംഗമാണ്.മക്കൾ:ജോസ്,ഫാ. ഡോ.ജോർജ്ജ് കാരുവേലിൽ (പേപ്പൽ സെമിനാരി, പൂന) ഫാ.ബ്ര.ബാസ്റ്റിൻ കാരുവേലിൽ .(സുപ്പീരിയർ ജനറൽ), ജോയി, ഫാ.ഡോ.ജോൺ കാരുവേലിൽ (പേപ്പൽ സെമിനാരി, പൂനെ), തോമസ്, ഫാ.ഡോ. ബെന്നി, കാരുവേലിൽ .(നമീബിയ), മാത്യു.(ഡൽഹി). സി.ജെസ്സി കാരുവേലിൽ .(ബാംഗ്ലൂർ) മരുമക്കൾ : ചിന്നമ്മ, മേഴ്‌സി, സിസ്സി, ഹേമ.
April 17, 2021
നെല്ലാൻ
കുടയത്തൂർ: കോളപ്ര ഓലിക്കൽ നെല്ലാൻ (89)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ :തങ്കമ്മ. മക്കൾ: കൃഷ്ണൻകുട്ടി, അജികുമാർ, രാജു, ബാബു, ഷാജി,സുനിൽ, സന്തോഷ്, ജയ.
April 17, 2021
മറിയം
മുതലക്കോടം : പഴുക്കാക്കുളം മഞ്ചപ്പിള്ളിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയം (101)​ നിര്യാതായായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. പരേത കോടിക്കുളം ചേന്നംകുളത്ത് കുടുംബാംഗം. മക്കൾ : പരേതനായ മാത്യു,​ മേരി,​ എത്സി,​ ജോസ്.എം.വി,​ റോസമ്മ,​ ഗ്രേസി,​ ഡെയ്‌സി. മരുമക്കൾ : പെണ്ണമ്മ,​ ജോൺ,​ മാത്യൂസ്,​ എത്സി,​ ജോയി,​ ജെയിംസ്,​ ജോളി.
April 17, 2021
അബ്ബാസ് പി.എച്ച്
തൊടുപുഴ: വെങ്ങല്ലൂർ പള്ളിപ്പറമ്പിൽ അബ്ബാസ് പി .എച്ച് ( അടിമാലി സലിം-56,) നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ :റസിയ. മക്കൾ ഫൈസൽ, അൻസൽ. അൻസിയ. മരുമക്കൾ: നജീബ്, സൈന,ആഷ്‌ന
April 17, 2021
ആഗസ്തി
ആഗസ്തി ഇരട്ടയാർ: ആലനോലിക്കൽ ആഗസ്തി (രാമപുരം കുഞ്ഞേട്ടൻ- 85) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ അഗസ്റ്റ്യൻ രാമപുരം മാണിവേലിൽ കുടുംബാംഗം. മക്കൾ: ആഗസ്തി എ.എ (റിട്ട. എസ്.ഐ), ജോസഫ് അഗസ്റ്റ്യൻ (വിമുക്ത സി.ആർ.പി.എഫ് ജവാൻ), റോസിലിൻ സെബാസ്റ്റ്യൻ. മരുമക്കൾ: സെബാസ്റ്റ്യൻ വർക്കി പടിയാനിക്കൽ, മേരിക്കുട്ടി ആഗസ്തി, ഏലിയാമ്മ എൻ.കെ (അദ്ധ്യാപിക, ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്).
April 15, 2021
അഗസ്റ്റിൻ മാത്യു
അഗസ്റ്റിൻ മാത്യു കുണിഞ്ഞി: കണ്ടത്തിൽ പരേതനായ മാത്യുവിന്റെ മകൻ അഗസ്റ്റിൻ മാത്യു (ബേബിച്ചൻ- 53, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ജാസ്മിൻ തൊമ്മൻകുത്ത് കള്ളിക്കാട്ട് കുടുംബാംഗം. മക്കൾ: അജയ്, അൽഫോൻസ, അഗസ്റ്റിൻ.
April 15, 2021
ലോറിയുടെ അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു
തൊടുപുഴ: ലോറിയുടെ അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരാനായ യുവാവ് മരിച്ചു. മടക്കത്താനം കരിക്കിൻപറമ്പിൽ വീട്ടിൽ അൻസാദിന്റെ മകൻ ഷംനാസാ(29)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ വെങ്ങല്ലൂരിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷംനാസിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സൽമ, സഹോദരി: അൻസിയ. തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
April 14, 2021
ജെ.സി.ബി ഓപ്പറേറ്ററെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
അടിമാലി : അടിമാലി ടൗണിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജെസിബി ഓപ്പറേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശി സെന്തിൽ (37) നെയാണ് വാടകമുറിയിലെ കുളിമുറിയിൽ വീണ് മരിച്ച നിലയിൽകണ്ടെത്തിയത്. സെന്തിൽ സേലത്ത് വീട്ടിൽ പോയതിനു ശേഷം 3 ദിവസം മുൻപാണ് അടിമാലിയിൽ തിരികെ എത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ മുറിയിൽ താമസിക്കുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
April 13, 2021
രുഗ്മിണി കുഞ്ഞമ്മ
തൂക്കുപാലം : താന്നിമുട് ബ്ലോക്ക് നമ്പർ 287 ൽ പരേതനായ കരുണാകരൻ കർത്തായുടെ ഭാര്യ രുഗ്മിണി കുഞ്ഞമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ:സുഭദ്ര,കെ. ശിവൻ, ഗോപി, ഓമന കുഞ്ഞമ്മ, രാധാകൃഷ്ണൻ, ഉഷാകുമാരി. മരുമക്കൾ: കരുണാകരൻ നായർ, പ്രസന്ന, ഗീത, ശശികുമാർ, പരേതരായ വസന്ത,രാജപ്പൻ നായർ.
April 13, 2021
ഏലിക്കുട്ടി
വലിയതോവാള: കയ്യുന്നപാറയിൽ പരേതനായ തോമസ് ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വലിയതോവാള ക്രിസ്തുരാജ പള്ളിയിൽ. ലബ്ബക്കട വടക്കേത്ത് കുടുംബാംഗമാണ്. മക്കൾ: ബേബി, എൽസി, ആലീസ്, സെലിൻ, ജെസി, പരേതരായ മേരി, ബെന്നി. മരുമക്കൾ: തോമസ് ചക്കാലക്കൽ, ജോസ് ഇലവുങ്കൽ, സോണിയ, ഫ്രാൻസിസ് അറയ്ക്കൽ, ബോൺസി ജോസഫ് പൊരുന്നോലിൽ(കൃഷി ഓഫിസർ, പാമ്പാടുംപാറ), ബിജു നരിവേലിക്കുഴിയിൽ, ബൈനീഷ് കുത്തനാപ്പിള്ളിൽ.
April 13, 2021
പൗലോസ്
പുതുപ്പരിയാരം: തഴുവക്കല്ലേൽ പൗലോസ്(70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടിയശാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ: മറിയക്കുട്ടി കാനാട്ടുമലയിൽ കുടുംബാംഗം. മക്കൾ: ജിജി, റെജി പൗലോസ്(സിപി എം പുതുപ്പരിയാരം ബ്രാഞ്ചംഗം). മരുമക്കൾ: സൈമൺ, മിനി.
April 13, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.