ലഹരി വിരുദ്ധ പ്രചരണ ദിനാചരണം
Friday 18 April 2025 1:30 AM IST
ചെന്നിത്തല: ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ് ദിപു പടകത്തിലിന്റെ അദ്ധ്യക്ഷതയിൽ ലഹരിവിരുദ്ധ സെമിനാറും ക്ലാസും നടന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാവേലിക്കര മേഖല പ്രസിഡന്റ് മൻമഥൻ പിള്ള ക്ലാസ് നയിച്ചു. കരയോഗം ജോയിന്റ് സെക്രട്ടറി സന്തോഷ് ചാല സ്വാഗതം പറഞ്ഞു. കരയോഗം മുൻ പ്രസിഡന്റ് വി.കെ അനിൽ കുമാർ, വനിതാ സമാജം സെക്രട്ടറി സുമ പ്രദീപ്, കമ്മറ്റിയംഗം മോഹൻദാസ്, വിജയകുമാരി, വിജയലക്ഷമി, കെ.എസ് ശശീന്ദ്രൻ പിള്ള, രാധാകൃഷ്ണൻ കോയിക്കലേത്ത്, കരയോഗാംഗങ്ങൾ, വനിതാ സമാജം പ്രവർത്തകർ, യുവ ജനങ്ങൾ, ബാലസമാജം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.