വിഷുക്കണി കിറ്റ് വിതരണം
Friday 18 April 2025 1:30 AM IST
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്റർ വിപണിയിലിറക്കിയ വിഷുക്കണി കിറ്റിന്റെ വിതരണ ഉദ്ഘാടനം മന്ത്രിപി.പ്രസാദ് നിർവഹിച്ചു. കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ. ബ്ലോക്കുപഞ്ചായത്തു വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ കർമ്മസേന കൺവീനർ ജി. ഉദയപ്പൻ,പച്ചക്കറി ക്ലസ്‌റ്റർ പ്രസിഡന്റ് എം.ഡി. സുധാകരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ കെ. കമലമ്മ പഞ്ചായത്തംഗം ഷീല പ്രതീഷ് ബെൽ , കെ. കൈലാസൻ കൃഷി ഓഫീസർ റോസ്മി ജോർജ് , ആർ.രവിപാലൻ എന്നിവർ സംസാരിച്ചു.